Advertisment

ഈ ദുരന്തം ഡാമുകള്‍ തുറന്നുവിട്ടതിനാലാണെന്ന് നാസ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ട് ! ഉമ്മന്‍ചാണ്ടിയുടെ കാലത്തായിരുന്നെങ്കില്‍ എന്താകുമായിരുന്നു സമരം - പിണറായിക്കും എംഎം മണിക്കുമെതിരെ കെ സുരേന്ദ്രന്‍

New Update

publive-image

Advertisment

കോഴിക്കോട് : മഴയെ ഡാമുകള്‍ തുറന്നുവിട്ട്‌ പ്രളയമാക്കി മാറ്റി എന്ന ആരോപണവുമായി മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്.  ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നുവെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തില്‍ നിലനിര്‍ത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകള്‍ തുറന്നുവിടാന്‍ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാള്‍ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കില്‍ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു. മനസ്സാക്ഷി പണയം വെച്ച പാര്‍ട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.

mazha k surendran
Advertisment