Advertisment

സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതി; കെ. സുരേന്ദ്രൻ

New Update

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പങ്കെടുക്കാത്തത് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിച്ചാൽ മതിയെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മാത്രമാണ് ഇന്ന് യോഗം ചേരുന്നത്.

Advertisment

publive-image

പ്രഭാരിയെയും സഹപ്രഭാരിയെയും നിശ്ചയിച്ച ശേഷം ചേരുന്ന ആദ്യ സംസ്ഥാന യോഗമായതിനാൽ ഇവർക്ക് സംസ്ഥാന ഭാരവാഹികളെയും മോർച്ച പ്രസിഡന്റുമാരെയും പരിചയപ്പെടാനും അവരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് യോഗം.

മറ്റ് അജണ്ടകളൊന്നും യോഗത്തിനില്ലെന്നും മാധ്യമങ്ങളുടെ അജണ്ട ചർച്ച ചെയ്യാനല്ല യോഗമെന്നും സുരേന്ദ്രൻ പറഞ്ഞു.

 

k surendran
Advertisment