Advertisment

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇഡി നടത്തുന്ന റെയ്ഡില്‍ രാഷ്ട്രീയമില്ലെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

Advertisment

publive-image

പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം അദ്ദേഹം തള്ളി. രാജ്യത്താകെ നടക്കുന്ന പരിശോധനകളുടെ തുടര്‍ച്ചയാണിതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നേതാക്കളുടെ ഓഫീസുകലിലും വീടുകളിലും നടക്കുന്ന പരിശോധന രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചിരുന്നു. റെയ്ഡിനെതിരേ തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായി. ഇന്ന് പുലര്‍ച്ചെ മുതലാണ് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ ഇഡി റെയ്ഡ് ആരംഭിച്ചത്.

k surendran response
Advertisment