Advertisment

വാമനന്‍ മഹാബലിയെ ചതിച്ചു എന്ന്‌ തോമസ് ഐസക് ! മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക് മാപ്പുപറയണമെന്ന് കെ സുരേന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് ധനമന്ത്രി തോമസ് ഐസക് ട്വീറ്റ് ചെയ്ത സന്ദേശത്തിനെതിരെ ബിജെപി. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക് മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

തോമസ് ഐസക്കിന്റെ ട്വീറ്റിലെ, വാമനന്‍ മഹാബലിയെ ചതിച്ചു എ്ന്ന പരാമര്‍ശത്തിനെതിരെയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. ദശാവതാരങ്ങളിലൊന്നായ വാമന മൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന് പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്.

തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം.

അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം- സുരേന്ദ്രന്‍ പറഞ്ഞു.

k surendran Thomas issac
Advertisment