Advertisment

കക്കി-ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തുറന്നു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്.

publive-image

ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്ഡറീ മീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

kakki dam
Advertisment