Advertisment

കല കുവൈറ്റ് വാർഷിക സമ്മേളനം നാളെ; മുഖ്യാഥിതിക്ക് സ്വീകരണം നൽകി

New Update

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 39)o വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെത്തിച്ചേർന്ന ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ ഫാ: പ്രൊഫ:മാത്യുസ് വഴക്കുന്നത്തിന് സ്വീകരണം നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് നടന്ന സ്വീകരണ ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി അതിഥിയെ സ്വീകരിച്ചു. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാൻ എതതിച്ചേർന്നിരുന്നു.

Advertisment

publive-image

കല കുവൈറ്റ് 39)o വാർഷിക സമ്മേളനം ജനുവരി 19,20 തീയ്യതികളിലായി അബ്ബാസിയയിൽ വെച്ച് നടക്കും. നാളെ (വെള്ളിയാഴ്ച്ച) നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കലയുടെ 4 മേഖല സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 350 ഓളം പ്രതിനിധികൾ പങ്കെടുക്കും.

രാവിലെ 9 മണിക്ക്, ആർ.സുദർശനൻ നഗറിൽ (നോട്ടിങ്ഹാം സ്‌കൂൾ, അബ്ബാസിയ) ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2018 പ്രവര്‍ത്തന വര്‍ഷത്തെക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.

വഫ്ര മുതല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 65 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് അബ്ബാസിയ, അബുഹലീഫ, ഫഹഹീല്‍, സാല്‍മിയ മേഖല സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയുമാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്.

ജനുവരി 20, ശനിയാഴ്ച്ച നടക്കുന്ന പൊതു സമ്മേളനത്തിൽ ഫാ: പ്രൊഫ:മാത്യുസ് വഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച വൈകീട്ട് 6 മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ, അബ്ബാസിയയിൽ വെച്ചാണ് പൊതു സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യത്തിനു 0000000 (അബ്ബാസിയ). 00000000 (സാൽമിയ), 0000000 (അബുഹലീഫ), 00000000 (ഫഹാഹീൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .

kuwait
Advertisment