Advertisment

ക​ള​​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ വീ​ഴ്ച ആ​രോ​പ​ണം; പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ അന്വേഷിക്കും

New Update

തി​രു​വ​ന​ന്ത​പു​രം: ക​ള​​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ചി​കി​ത്സ വീ​ഴ്ച ആ​രോ​പ​ണം അ​ന്വേ​ഷിക്കാന്‍ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഹ​രി​കു​മാ​ര​ന്‍ നാ​യ​ര്‍​ക്കാ​ണ് ചു​മ​ത​ല. ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ന്വേ​ഷ​ണ പ്ര​ഖ്യാ​പ​നം.

Advertisment

publive-image

അ​ന്വേ​ഷ​ണം ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്. ന​ഴ്സി​ങ്​ ഓ​ഫി​സ​ര്‍ ജ​ല​ജ ദേ​വി, ഡോ. ​ന​ജ്മ എ​ന്നി​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ, സേ​വ​ന മി​ക​വ് എ​ന്നി​വ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്.

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ്​ ബാ​ധി​ത​നാ​യ ഫോ​ര്‍​ട്ട്​ കൊ​ച്ചി ​സ്വ​ദേ​ശി ഓ​ക്​​സി​ജ​ന്‍ കി​ട്ടാ​തെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഴ്​​സി​ങ്​ ഓ​ഫി​സ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ശ​രി​വെ​ച്ച്‌​ വ​നി​ത ഡോ​ക്​​ട​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​രി​ക്കു​ന്ന സ​മ​യ​ത്ത്​ രോ​ഗി​യു​ടെ മു​ഖ​ത്ത്​ മാ​സ്ക്​​ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വെന്‍റി​ലേ​റ്റ​ര്‍ ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജൂ​നി​യ​ര്‍ ഡോ​ക്​​ട​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

kalamasery medical colleage4
Advertisment