Advertisment

കാലമേ നീ സാക്ഷി (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

-ജയശങ്കർ. വി

കാലമേ നീയൊരു സത്യം

കാവ്യമേ രചിച്ചീടുക പുതിയ ചരിത്രം

വിശ്വമേ സാക്ഷിയാകൂ

പുതിയ മാറ്റത്തിനായി

ലോകരെ പഠിച്ചീടുക പുത്തൻ ശീലങ്ങൾ

പ്രകൃതി ചൊല്ലി,

മർത്യാ, " ഞാൻ തന്നെയാണ് ദൈവം

പ്രളയവും കൊറോണയും എന്റെ തൻ സൃഷ്ടിയല്ലോ"

സമയമില്ലാത്തവരല്ലോ നിങ്ങൾ

ഇന്ന്‌ സമയമറിയാതെ വലയുന്നു

ഇന്നെവിടെ രോഗങ്ങൾ

മരുന്നുകൾ ദിനവും വിഴുങ്ങിയവരല്ലോ നിങ്ങൾ

സമരങ്ങളും സമ്മേളനങ്ങളും എവിടെ പോയി മറഞ്ഞു

മാസ്‌ക്കുകൾ കൊണ്ട് മൂടുക നിൻ അഹന്തയുടെ പൊയ്മുഖങ്ങൾ

ഓർക്കുക മർത്യാ,

ഇത് കൊറോണ കാലത്തിൻ പുതിയ പരീക്ഷണമോ

പറയുക മർത്യാ,

മടി വേണ്ട എല്ലാം ഏറ്റു പറയുക.

കാണാം നമുക്കിനി പുതിയ ഭക്ഷണ ശീലങ്ങളെ

പിന്തുടരാം 'ചക്ക ' തൻ പുതിയ വിപ്ലവങ്ങളെ.

മാറ്റമേ നീ മാറ്റുക ലോകത്തെ

ലോകമേ സ്വീകരിക്കൂ പുതിയ ഈ മാറ്റത്തെ…

 

cultural
Advertisment