Advertisment

കൊടുകാറ്റും മഴയും മിന്നലും ഡൽഹിയിലേക്കും, കേരളത്തിനും ജാഗ്രതാ നിർദേശം

author-image
admin
New Update

publive-image

Advertisment

ഡല്‍ഹി : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തി മുന്നറിയിപ്പുണ്ട്.

ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ,തിരുവനന്തപുരം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

അതേസമയം ന്യൂഡൽഹിയിൽ ചൊവ്വാഴ്ച മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. ഡൽഹിയിലെ എല്ലാ ഈവനിങ് സ്കൂളുകൾക്കും (സെക്കൻഡ് ഷിഫ്റ്റ്) ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തകരെ സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കി. റോഡിൽ മാർഗതടസ്സമുണ്ടാക്കും വിധം മരങ്ങളോ മറ്റോ വീണാൽ നടപടിയെടുക്കാൻ ട്രാഫിക് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പൊലിസ്, ഫയര്‍ഫോഴ്സ് , ഫിഷറീസ് വിഭാഗങ്ങേേളാട് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

delhi
Advertisment