Advertisment

ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്സ് ആ പ​ര​സ്യം പി​ന്‍​വ​ലി​ച്ചു; പ​ര​സ്യത്തിനെതിരെ ഓ​ള്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഓ​ഫീ​സേ​ഴ്‌​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു

New Update

ന്യൂ​ഡ​ല്‍​ഹി: അ​മി​താ​ബ് ബ​ച്ച​നും മ​ക​ള്‍ ശ്വേ​ത ബ​ച്ച​നും അ​ഭി​ന​യി​ച്ച വി​വാ​ദ പ​ര​സ്യം ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്സ് പി​ന്‍​വ​ലി​ച്ചു. ഒ​ന്ന​ര​മി​നി​റ്റ് ദൈ​ര്‍‌​ഘ്യം വ​രു​ന്ന പ​ര​സ്യ​മാ​ണ് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. പ​ര​സ്യ​ത്തി​നെ​തി​രെ ബാ​ങ്ക് ഓ​ഫി​സ​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഓ​ള്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് ഓ​ഫീ​സേ​ഴ്‌​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തോ​ട് ത​ന്നെ അ​വി​ശ്വാ​സം ജ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് പ​ര​സ്യ​മെ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണം. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​ര​സ്യം പി​ന്‍​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

Image result for ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്സ്   പ​ര​സ്യം

ബാ​ങ്കി​ലേ​ക്ക് വ​രു​ന്ന പ്രാ​യം ചെ​ന്ന റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നും മ​ക​ളു​മാ​യാ​ണ് ബ​ച്ച​നും ശ്വേ​ത​യും അ​ഭി​ന​യി​ക്കു​ന്ന​ത്. പെ​ന്‍​ഷ​ന്‍ അ​ക്കൗ​ണ്ടി​ലേ​ക്ക് കൂ​ടു​ത​ല്‍ തു​ക എ​ത്തി​യ​ത് തി​രി​ച്ചു ന​ല്‍​കാ​ന്‍ എ​ത്തു​ന്ന വൃ​ദ്ധ​നെ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ക​ളി​യാ​ക്കു​ന്ന​താ​യാ​ണ് ചി​ത്രീ​ക​ര​ണം. ഒ​ടു​വി​ല്‍ മാ​നേ​ജ​രു​ടെ അ​ടു​ത്തെ​ത്തു​മ്ബോ​ള്‍ അ​ദ്ദേ​ഹം 'ഇ​തൊ​ന്നും ആ​രും അ​റി​യാ​ന്‍ പോ​കു​ന്നി​ല്ല' എ​ന്ന് പ​റ​യു​ന്നു. അ​പ്പോ​ള്‍ എ​നി​ക്ക​റി​യാം, അ​ത് തെ​റ്റാ​ണ്, എ​ന്ന് പ​റ​ഞ്ഞു വൃ​ദ്ധ​ന്‍ ദേ​ഷ്യ​പെ​ടു​ന്ന​തും ഒ​ടു​വി​ല്‍ ക​ല്യാ​ണി​ന്‍റെ 'വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം' എ​ന്ന പ​ര​സ്യ വാ​ച​കം കേ​ള്‍​പ്പി​ക്കു​ന്ന​തു​മാ​ണ് പ​ര​സ്യം. മ​ല​യാ​ള​ത്തി​ലു​ള്ള പ​ര​സ്യ​ത്തി​ല്‍ ബ​ച്ച​ന്‍റെ മ​ക​ളാ​യി എ​ത്തു​ന്ന​ത് മ​ഞ്ജു വാ​ര്യ​രാ​ണ്.

Advertisment