Advertisment

കമലിനും രജനിക്കും പിന്നാലെ മറ്റൊരു സൂപ്പര്‍താരം കൂടി രാഷ്ട്രീയത്തിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

കമല്‍ഹാസനും രജനീകാന്തിനും പിന്നാലെ തമിഴ്‌നാട്ടില്‍ നിന്ന് മറ്റൊരു നടന്‍ കൂടി രാഷ്ട്രീയത്തിലേക്ക്. സിമ്പുവിന്റെ പിതാവ് ടി. രാജേന്ദറാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിക്കൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നത്.

Advertisment

ഇന്ന് നിര്‍ണായകമായൊരു പ്രഖ്യാപനം നടത്തുമെന്ന് രാജേന്ദര്‍ നേരത്തെ പറഞ്ഞിരുന്നു. ലച്ചിയ ദ്രാവിഡ മുന്നേട്ര കഴകം എന്നാണ് രാജേന്ദറുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേരുള്ള ബോര്‍ഡില്‍ പെരിയാര്‍, അണ്ണ, എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

publive-image

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള വ്യക്തിയാണ് രാജേന്ദര്‍. എങ്കിലും വലിയ ജനസ്വീകാര്യതയോ പിന്തുണയോ രാജേന്ദറിന് അവകാശപ്പെടാനില്ല.

മക്കള്‍ നീതി മയ്യം എന്ന പേരിലാണ് കമല്‍ഹാസന്‍ പാര്‍ട്ടി രൂപീകരിച്ചത്. ഒരു ജീവിതശൈലിക്ക് തുടക്കം കുറിക്കുകയാണ്. ജനങ്ങളുടെ പാര്‍ട്ടിയാണ് രൂപവത്കരിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ കരങ്ങള്‍ ചുട്ടെരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചടങ്ങിനിടയില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയത്തില്‍ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോള്‍ ഭക്ഷണം പോലെ അവശ്യസമയത്ത് കൃത്യമായ ആശയങ്ങള്‍ സ്വീകരിക്കും. നടന്മാര്‍ എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നേരത്തേ ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്കു വന്നിരുന്നത് അഭിഭാഷകരായിരുന്നു. ഗാന്ധിജിയും അംബേദ്കറുമെല്ലാം അങ്ങനെ വന്നതാണ്. അവരോടൊന്നും പക്ഷേ ആരും എന്തുകൊണ്ടു രാഷ്ട്രീയത്തിലേക്കെന്നു ചോദിച്ചില്ല. നടന്മാരുടെ വരവും അങ്ങനെ കണ്ടാല്‍ മതി. എല്ലാവരും രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നാണു തന്റെ അഭിപ്രായമെന്നും കമല്‍ പറഞ്ഞു.

Advertisment