Advertisment

അമ്പരിപ്പിക്കുന്ന ലുക്കില്‍ ദിലീപ്; കമ്മാരസംഭവത്തിന്റെ പുതിയ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഇതു വരെ പുറത്തുവിട്ട ലുക്കില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് പുതിയ ട്രെയിലറില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

Advertisment

publive-image

രണ്ട് മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. മൂന്ന് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

കമ്മരാന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും ഇന്ദ്രന്‍സും സിദ്ധിഖും ശ്വേത മേനോനും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങള്‍. തേനി, ചെന്നൈ, എറണാകുളം എന്നിവയായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകള്‍.

Advertisment