Advertisment

കാലത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ -20. ആസാമിന്‍റെ ദുരിതം

New Update

ചൈനയുടെ അധീനതയിലുള്ള ടിബറ്റില്‍ നിന്നു ല്‍ഭവിക്കുന്ന ബ്രഹ്മപുത നദി ആസ്സാമിലൂടെ സഞ്ചരിച്ചു ബംഗ്ലാദേശ് വഴിയാണ് കടലില്‍പ്പതിക്കുന്നത്. എല്ലാ വര്‍ഷവും 15 മേയ് മുതല്‍ 15 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ആസ്സാമിലെ ബ്രഹ്മപുത്ര നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത്.

Advertisment

publive-image

ഈ കാലയളവില്‍ താഴ്ന്ന പ്രദേശമായ ആസ്സാമിലേക്ക് ചൈനയില്‍നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് രൂക്ഷമാകുകയാണ് പതിവ്. ചൈന അപ്പപ്പോള്‍ ഇതിനുള്ള മുന്നറിയിപ്പ് ഇന്ത്യന്‍ അധികാരികള്‍ക്ക് നല്‍കുകയും അതനുസരിച്ചുള്ള പ്രതിരോധനടപടികള്‍ ആസ്സാം സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്യാറുണ്ട്.

എന്നാല്‍ ചൈന ഈ വര്‍ഷം ഒരു മുന്നറിയിപ്പും ഇക്കാര്യത്തില്‍ നല്‍കാതിരുന്നത് മൂലം കുറഞ്ഞത്‌ 15 തവണ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 300 പേരുടെ ജീവനാണ് നഷ്ടമായത്. ധാരാളം വീടു കളും തകര്‍ന്നു.

ചൈനയില്‍ മഴ ഉണ്ടായില്ലെങ്കിലും അവര്‍ ബ്രഹ്മപുത്രയില്‍ നിര്‍മ്മിച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ക്കായുള്ള ഡാമുകളില്‍ നിന്നും മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുക യായിരുന്നു. എന്നാല്‍ ബംഗ്ലാദേശിന് അവര്‍ മുന്‍‌കൂര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

kanappurangal
Advertisment