Advertisment

നഗ്നയായി അഭിനയിക്കാന്‍ നാണമില്ലാതായത് അങ്ങനെയാണ്. നഗ്നത കാണിക്കുന്നത് വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല - തുറന്നുപറഞ്ഞ് കനി കുസൃതി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നഗ്നയായി അഭിനയിക്കുകയും ഫോട്ടോഷൂട്ടില്‍  പങ്കെടുക്കുകയും ചെയ്യുന്ന , ലൈംഗികതയേപ്പറ്റി ഓപ്പണായി സംസാരിക്കുന്ന  നടിയും മോഡലും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമൊക്കെയായ കനി കുസൃതി തന്‍റെ നാണം പെട്ടെന്ന് മാറിയതെങ്ങനെ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

publive-image

സ്വന്തം ശരീരം താന്‍ പോലും കാണുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാതിരുന്ന നാണക്കാരിയായിരുന്നു കനി . കനിയുടെ  അച്ഛനമ്മമാര്‍ വിവാഹം കഴിച്ചിട്ടില്ല .

publive-image

ഞാന്‍ ഭയങ്കര നാണക്കാരിയായിരുന്നു. വേറാരും മുറിയില്‍ ഇല്ലെങ്കില്‍ പോലും ഞാന്‍ പോലും കാണരുതെന്ന് കരുതി ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം മാറിക്കൊണ്ടിരുന്നത്.

നാടകം കളിച്ച് തുടങ്ങിയതോടെയാണ് അത് മാറിയത്. ആദ്യം നാടകം ചെയ്യാന്‍ തുടങ്ങിയ സമയത്ത് ഒരു ബ്ലൗസും പാവാടയുമായിരുന്നു വേഷം. വയറൊക്കെ കുറേശ്ശെ കാണാം, അത്രയേയുള്ളൂ.

publive-image

അതിന് ഞാന്‍ കരഞ്ഞതിന് കയ്യും കണക്കുമില്ല. പിന്നെ അവിടേം ഇവിടേമൊക്കെ സൂചി കുത്തി അഭിനയിക്കും. പിന്നെ പതുക്കെ പതുക്കെ നമ്മള്‍ മാറി തുടങ്ങും. ഇത് നമ്മളല്ല, ആ കഥാപാത്രം ഇങ്ങനെയാണ് എന്ന ചിന്ത നമ്മളില്‍ വരും.

ആ കഥാപാത്രത്തിന്റെ ചിന്തകള്‍ അവരുടെ രീതികള്‍ അതൊക്കെയാണ് പിന്നെ നമ്മളും ചിന്തിക്കുക. അങ്ങനെ ഒരു ദിവസം എന്റെ നാണം അങ്ങ് പോവുകയാണ്.

publive-image

പിന്നെ തുണി ഇത്രയും മാറ്റുന്നതില്‍ കുഴപ്പമുണ്ട്, കുഴപ്പമില്ല എന്നിങ്ങനെയുള്ള ചിന്തകള്‍ ഒന്നുമില്ലാതാവുകയാണ്. ഒരു സിനിമയില്‍ എനിക്ക് പൂര്‍ണ നഗ്‌നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതൊരു വലിയ പ്രശ്‌നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല."-കനി പറഞ്ഞു.

malayala cinema
Advertisment