Advertisment

കൊച്ചി എന്‍ഐഎ കോടതിയില്‍ കനകമല ഐഎസ് കേസിന്റെ വിചാരണ ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഐഎസ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ പിടിയിലായ കേസിലെ പ്രതികളുടെ വിചാരണ നടപടികള്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ ആരംഭിച്ചു. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഏഴുപേരുടെ വിചാരണയാണ് കോടതിയില്‍ ഇന്ന് നടക്കുന്നത്. പ്രതികളായ മന്‍സീദ് മുഹമ്മദ്, സാലിഹ് മുഹമ്മദ്, റാഷിദ് അലി, റംഷാദ്, എന്‍കെ സഫ്വാന്‍, ജാസിം എന്‍കെ, സുബ്ഹാനി ഹാജ മൊയ്തീന്‍ എന്നിവരുടെ വിചാരണയാണ് നടക്കുന്നത്.

Advertisment

publive-image

ഇതില്‍ സുബ്ഹാനി ഹാജ മൊയ്തീന് 2015 ലെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തലുണ്ട്. ആയുധം സംഭരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.

എന്‍ഐഎ കണ്ടെത്തല്‍ പ്രകാരം ഇവര്‍ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു.

Advertisment