Advertisment

എതിര്‍പ്പുകളെ മറികടന്ന് കങ്കണയുടെ ‘ഝാന്‍സി റാണി’ ജനുവരിയിൽ തിയറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

Advertisment

കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി എതിര്‍പ്പുകളെ മറികടന്ന് റിലീസിനൊരുങ്ങുകയാണ്. ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമല്‍ ജെയിനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. താന്തിയാ തോപിയായി അതുല്‍ കുല്‍ക്കര്‍ണിയും സദാശിവിന്റെ വേഷത്തില്‍ സോനു സൂഡും ജല്‍കരാബിയായി അങ്കിത ലോഹന്‍ഡേയും ചിത്രത്തില്‍ വേഷമിടുന്നു.

Image result for kangana ranaut jhansi rani

റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്നു ബ്രാഹ്മണ സഭ മണികര്‍ണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തുകയും. പ്രതിഷേധിക്കുകയും ചെയ്തതിരുന്നു്. എന്നാല്‍ ആരോപിക്കപ്പെടുന്നതു പോലെയുള്ള കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ലെന്ന്നിർമ്മാതാവ് കമല്‍ ജെയിന്റെ ഉറപ്പാണ് പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറാന്‍ കാരണം.

Image result for kangana ranaut jhansi rani

ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പുസ്തകം നിരോധിച്ചു. പിന്നെന്തിനാണ് സിനിമക്കാര്‍ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങള്‍ തന്നെ ചിത്രീകരിക്കുന്നതെന്ന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര ചോദിച്ചിരുന്നു.

Image result for kangana ranaut jhansi rani

ഝാന്‍സിയുടെ രാജ്ഞി, റാണി ലക്ഷ്മിഭായി ബ്രാഹ്മണ സ്ത്രീയായിരുന്നുവെന്നും അതുകൊണ്ട് തങ്ങള്‍ക്ക് ചരിത്രത്തിലെ ധീരവനിതയോട് വൈകാരികമായ ബന്ധമുണെന്നുമാണ് ബ്രാഹ്മിണ്‍ സഭയുടെ വാദം.

Image result for kangana ranaut jhansi rani

Advertisment