Advertisment

കങ്കണ റണാവത്തിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മാണങ്ങള്‍ ഇന്നു തന്നെ പൊളിക്കുമെന്ന് കോര്‍പ്പറേഷന്‍, നടി മുംബൈയ്ക്കു തിരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിലെ അനധികൃത നിര്‍മാണങ്ങള്‍ ഇന്നു തന്നെ പൊളിച്ചു മാറ്റുമെന്ന് ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവസേനയും കങ്കണയും തമ്മിലുള്ള ബലാബലം മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ്, ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ നടപടി.

Advertisment

publive-image

ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു.

നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്നുതന്നെ കെട്ടിടം പൊളിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെത്തുടര്‍ന്നാണ് ശിവസേന കങ്കണയ്‌ക്കെതിരെ രംഗത്തുവന്നത്. ഹിമാചലിലുള്ള കങ്കണ മുംബൈയ്ക്കു തിരിച്ചിട്ടുണ്ട്.

film news kankana ranavath
Advertisment