Advertisment

മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടുന്ന പൊലീസിന്റെ കാലഘട്ടം ഇന്നില്ലെന്ന് സ്പീക്കർ

author-image
admin
New Update

 

Advertisment

publive-image

 

കണ്ണൂർ:  മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടിയും കൈകാര്യം ചെയ്യുന്ന പൊലീസിന്റെ കാലഘട്ടം മാറിയതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൊലീസിന്റെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നു മനസിലാക്കണം. ജനത്തിന് ആത്മവിശ്വാസം പകരാൻ പൊലീസിനു കഴിയണം. ഒറ്റയ്ക്കു പൊലീസ് സ്റ്റേഷനിൽ വരാൻ ആളുകൾക്കു പറ്റണം. ലോക്കൽ നേതാവിനെ കൂട്ടാതെ സ്റ്റേഷനിൽ വന്നു കാര്യം പറയാനുള്ള ധൈര്യം ജനങ്ങൾക്കുണ്ടാക്കണം, കേരള പൊലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

. അതേസമയം, അധികാരം എങ്ങനെ വിനിയോഗിക്കണം എന്ന ധാരണ പൊലീസിനുണ്ടാകണം. ആധുനിക ജനാധിപത്യത്തിൽ ഭരണകൂടത്തിന്റെ മുഖമാണു പൊലീസ്ഇന്ത്യയിൽ സമർഥരായ പൊലീസ് സേനയാണു കേരളത്തിന്റേത്. ആത്മാർത്ഥതയും സത്യസന്ധതയും സൂക്ഷ്മനിരീക്ഷണ പാടവവും ഉള്ളതാണ് കേരള പൊലീസ് എന്നും അദ്ദേഹം പറഞ്ഞു

Advertisment