Advertisment

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയിച്ച ശേഷം പീഡനത്തിനിരയാക്കി;രണ്ടുപേര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപ്ര്‍ അറസ്റ്റില്‍.വ്യത്യസ്ത സംഭവങ്ങളിലായാണ് ഇന്ന് രണ്ട് യുവാക്കളെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

Advertisment

publive-image

മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഴിയൂര്‍ രാധാ നിവാസില്‍ അമല്‍ജിത്ത് അറസ്റ്റിലായി. സമൂഹ മാധ്യമങ്ങള്‍ വഴി വഴി പരിചയപ്പെട്ട 17 കാരിയുമായി ഇയാള്‍ പ്രണയത്തിലായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ പി ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

പതിനേഴുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ണാടിപ്പറമ്പ വാരം റോഡിലെ അഷ്കറി(23)നെയും പോലീസ് പിടികൂടി. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡിപ്പിച്ചത്. പതിനേഴുകാരി ഗര്‍ഭിണിയാണ്.

മയ്യില്‍ ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

kannur rape case
Advertisment