Advertisment

ദുരൂഹത ആരോപിച്ച ബന്ധുക്കളെ വെട്ടിലാക്കി ജയിലില്‍ തൂങ്ങിമരിച്ച സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്

New Update

publive-image

Advertisment

കണ്ണൂര്‍: ഒരു ചെറിയ കടലാസില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ സൗമ്യ തൂങ്ങിമരിച്ചത്. എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ല. ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് ഞാന്‍ മരിക്കുന്നത്. ഞാന്‍ ആരെയും കൊന്നിട്ടില്ല. കുറിപ്പില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഇതോടെ സൗമ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ അവരുടെ ബന്ധുക്കള്‍ വെട്ടിലായി.

publive-image

സൗമ്യയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

publive-image

അതേസമയം വനിതാ ജയിലില്‍ വിചാരണത്തടവുകാരി സൗമ്യ (28) തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് . സംഭവത്തെക്കുറിച്ച് റീജ്യണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി. മുകേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖലാ ഡി.ഐ.ജി. എസ്.സന്തോഷ് നിര്‍ദേശം നല്‍കി.

publive-image

ജയില്‍ സൂപ്രണ്ട് കെ.ശകുന്തള അവധിയിലായിരുന്നതിനാല്‍ അസി. സൂപ്രണ്ട് കെ.രമയ്ക്കാണ് പകരം ചുമതല.

publive-image

മുന്‍പും ആത്മഹത്യാപ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളില്‍ തൂങ്ങിമരിച്ചത് സുരക്ഷാവീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കൂട്ടക്കൊലക്കേസിലെ പ്രതിയായിട്ടും ജയില്‍ ഉദ്യോഗസ്ഥര്‍ മതിയായ ശ്രദ്ധ കൊടുത്തില്ലെന്നും ആക്ഷേപമുണ്ട്.

soumya murder kannur murder
Advertisment