Advertisment

കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നു; ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍

New Update

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ ചേതന്‍ശര്‍മ പുറത്തുവിട്ടു. ആശുപത്രി കിടക്കയില്‍ ഇരുകൈകളും ഉയര്‍ത്തി ചിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്. മകള്‍ അമിയയും അദ്ദേഹത്തിനരികിലുണ്ട്.

Advertisment

publive-image

വെള്ളിയാഴ്ച പുലര്‍ച്ചെ ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച 61കാരനായ കപിലിനെ ഉടന്‍ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചു.

kapil dev health5
Advertisment