Advertisment

സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ വലിയ കാര്യമാണ് ; വീരേ ഡി വെഡ്ഡിംഗ് വിവാദത്തില്‍ കരണ്‍ ജോഹറിന് പറയാനുള്ളത്

author-image
ഫിലിം ഡസ്ക്
New Update

സ്വര ഭാസ്‌കറിന്റെ സ്വയംഭോഗ രംഗത്തിന്റെ പേരില്‍ വലിയ വിവാദങ്ങളിലകപ്പെട്ട ചിത്രമാണ് വീരേ ഡി വെഡ്ഡിംഗ്. സിനിമയിലെ ഈ രംഗത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നടിക്കെതിരെ കമന്റുകളുമായി സൈബര്‍സദാചാരവാദികള്‍ രംഗത്തുവന്നിരുന്നു. അവരുടെ വിമര്‍ശനങ്ങള്‍ക്ക് നടി തക്കമറുപടിയും നല്‍കി. ഇപ്പോഴിതാ അത്തരമൊരു രംഗത്തിന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയുമായി സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ രംഗത്തെത്തിയിരിക്കുന്നു. വിവാദങ്ങളായിട്ടാണെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞുവരുന്നത് നല്ലകാര്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Advertisment

publive-image

വിവാദങ്ങള്‍ ഉണ്ടാകുന്നത് നല്ല കാര്യമാണ് അതെപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. അതുപോലെ തന്നെ വിരേ ഡി വെഡ്ഡിംഗിലെ സ്വരയുടെ സ്വയം ഭോഗ രംഗം വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടു. മോശമായ പ്രതികരണങ്ങളും ട്രോളുകളും ഉണ്ടായി എന്നത് ശരി തന്നെ എന്നാല്‍ അത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. ദൈവത്തിനു നിരക്കാത്തതാണെന്നും ദൈവദൂഷണമാണെന്നും ആളുകള്‍ കരുതിയ ഈ വിഷയത്തെക്കുറിച്ച് മുന്‍നിരമാധ്യമങ്ങളിലൂടെ സംസാരിക്കാന്‍ തുടങ്ങി. അതു വലിയ കാര്യമാണ് കരണ്‍ ജോഹര്‍ പറഞ്ഞു.

ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ നടിമാര്‍ അഭിനന്ദനത്തിന് തീര്‍ച്ചയായും അര്‍ഹരാണ്. ഇതു ചര്‍ച്ചയായി വന്നത് അവര്‍ക്ക് കൂടുതല്‍ ശക്തി പകരും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ സ്വീകരണ മുറിയിലേക്ക് ഈ വിഷയം ചര്‍ച്ചയായി എത്തിയത് വലിയ കാര്യം തന്നെയാണ് കരണ്‍ പറഞ്ഞു.

Advertisment