Advertisment

കര്‍ണാടകയില്‍ ‘റിസോര്‍ട്ട് രാഷ്ട്രീയം’: ഗവര്‍ണറുടെ മുന്നില്‍ ശക്തി പ്രകടിപ്പിച്ചു; കോണ്‍ഗ്രസ് എംഎല്‍എമാരെ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മാറ്റുന്നു

New Update

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ കുതിരക്കച്ചവടം നടക്കുന്ന കര്‍ണാടകയില്‍ നിര്‍ണായക നീക്കങ്ങള്‍. ബിജെപി സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ രാജ്ഭവനിലെത്തി. ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ഗവര്‍ണറെ കാണാനെത്തിയത്.

Advertisment

publive-image

ഇരുപാര്‍ട്ടികളുടേയും എംഎല്‍എമാരേയും രാജ്ഭവനില്‍ എത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ എഴുപത്തഞ്ചും ജെഡിഎസിന്റെ മുപ്പത്തഞ്ചും എംഎല്‍എമാരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ നേരിട്ട് അണിനിരത്തിയിരിക്കുന്നത്. ഗവര്‍ണര്‍മാരുടെ മുന്നില്‍ എംഎല്‍എമാരെ അണിനിരത്തിയ ശേഷം.

കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ബിദഡിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള ഈഗിള്‍ടണ്‍ ഗോള്‍ഫ് റിസോര്‍ട്ടിലേക്ക് മറ്റിത്തുടങ്ങിയിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് 120 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 73 എം.എല്‍.എമാരെയാണ് ഇപ്പോള്‍ മാറ്റുന്നത്. ബംഗളൂരുവില്‍ നിന്ന് ബസിലാണ് എം.എല്‍.എമാരെ മാറ്റിയത്.

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

Advertisment