Advertisment

കരുണാനിധി അനുസ്മരണം സംഘടിപ്പിച്ചു .

author-image
admin
New Update
റിയാദ്:  സവർണ ജാതീയ മേധാവിത്ത ശ്രമങ്ങളെയും വർഗീയ ഫാഷിസത്തെയും തമിഴ്‌നാടിന്റെ മണ്ണിൽ പ്രതിരോധിക്കുന്നതിൽ മുന്നിൽ നിന്ന്പോരാടിയ ജനനായകനായിരുന്നു  ഡോ.കലൈജ്ഞർ കരുണാനിധിയെന്ന് റിയാദിൽ ഡി എം കെ പ്രവാസി വിഭാഗവും തമിഴ്‌നാട് മുസ്‌ലിം ലീഗ് പ്രവാസി വിഭാഗമായ ഖാഇദേമില്ലത്ത് പേരവൈയും  സംയുക്തമായി സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Advertisment
publive-image
ഡി എം കെയും ഖാഇദേമില്ലത്ത് പേരവൈയും സംയുക്തമായി സംഘടിപ്പിച്ച കരുണാനിധി അനുസ്‌മരണത്തിൽ അബ്‌ദുൽ നാസർ ലാൽപേട്ട്,പ്രസംഗിക്കുന്നു 
പെരിയോർ ഇ വി രാമസ്വാമി നായ്ക്കറും അണ്ണാദുരൈയും ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബിനുമൊപ്പം ദ്രാവിഡ രാഷ്ട്രീയത്തിന്റെ മുന്നണിയിൽ നിലകൊണ്ട കരുണാനിധി എഴുത്തുകാരൻ, കവി.മികച്ച അഭിനേതാവ്വാ വാഗ്മി എന്നീനിലകളിലെല്ലാം ഏഴ് പതിറ്റാണ്ടിലേറെക്കാലം  തമിഴ്‌നാട്ടിലെ പൊതുരംഗത്ത് നിറഞ്ഞുനിന്നു. ഭരണാധികാരി എന്ന നിലയിൽ  ജനക്ഷേമ പദ്ധതികൾ  നടപ്പിലാക്കിയും വിശ്രമ രഹിതമായി ജനങ്ങൾക്കൊപ്പം  നിലകൊണ്ടും ചരിത്രത്തിലിടംനേടിയ സമരനായകനെയാണ്  തമിഴ്‌നാടിന്‌ നഷ്ടമായതെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ശാഹുൽ ഹമീദ് പുതുക്കോട്ട അദ്ധ്യക്ഷത വഹിച്ചു.കെ എം സി സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി എസ് വി അർശുൽ അഹമ്മദ്,അബ്‌ദുൽ നാസർ ലാൽപേട്ട്,നൂർ മുഹമ്മദ്,സുലൈമാൻ ഫൈസി, അരുൾ സാം,സക്കരിയ്യ പാൻറൂട്ടി,ലക്കി ഷാജഹാൻ,
മെട്രോ ജനാർദ്ധൻ,മുഹമ്മദ് അർഷദ് ഇബ്രാഹിം,സാമിദുരൈ  ശംസുൽ ആലം,അമീർ അബ്ബാസ്,പ്രസംഗിച്ചു.ഡോ.സന്തോഷ് ഉദയം സ്വാഗതം പറഞ്ഞു.
Advertisment