Advertisment

കാരാട്ട് റസാഖിന് പുറമെ മറ്റൊരു ഇടതു എംഎല്‍എ കൂടി സ്വര്‍ണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിലേക്ക് ! എംഎല്‍എയുടെ പേരുള്ളത് കസ്റ്റംസിന്റെ റിപ്പോര്‍ട്ടില്‍, ആരോപണ വിധേയനായ എംഎല്‍എ സ്വര്‍ണക്കള്ളത്തടത്തുകാരുടെ ഉറ്റ സുഹൃത്തെന്നും സൂചന; ഇടതു കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് നാളെ വീണ്ടും ചോദ്യം ചെയ്യും ? സ്വര്‍ണക്കടത്ത് കേസില്‍ എല്‍ഡിഎഫ് വീണ്ടും പ്രതിരോധത്തില്‍ !

New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു ഇടതു എംഎല്‍എ കൂടി പ്രതിയാകുമെന്നു സൂചന. കസ്റ്റംസ് റിപ്പോര്‍ട്ടിലാണ് ഈ എംഎല്‍എയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി പറയുന്നത്. മലബാര്‍ മേഖലയില്‍ നിന്നുള്ള ഇടതു പ്രതിനിധിയാണ് ഇദ്ദേഹം.

Advertisment

publive-image

കഴിഞ്ഞ ദിവസം കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി കസ്റ്റംസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എംഎല്‍എകൂടി സംശയത്തിലേക്ക് എത്തുന്നത്. നേരത്തെ തന്നെ ചില സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ഇദ്ദേഹത്തിന് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

കാരാട്ട് റസാഖിന് പുറമെ ഒരു എംഎല്‍എകൂടി ആരോപണ നിഴലിലേക്ക് എത്തിയതോടെ ഇടതു മുന്നണി കൂടുതല്‍ പ്രതിരോധത്തിലേക്ക് മാറുകയാണ്. പ്രത്യേകിച്ച് സിപിഎം. മലബാറിലെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് മറ്റു പാര്‍ട്ടികളിലെ ചില ആരോപണ വിധേയരായവരെ പ്പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുന്ന നടപടിയല്‍ ഒരു വിഭാഗത്തിന് അമര്‍ഷം ഉണ്ടായിരുന്നു.

നേരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കോഫേപോസ തടങ്കലിനുള്ള റിപ്പോര്‍ട്ടില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ പേര് വന്നിരുന്നു. നയതന്ത്ര ബാഗേജിലൂടെ എത്തിച്ച സ്വര്‍ണം കൊടുവള്ളിയില്‍ എത്തിച്ച് കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് നല്‍കുന്നതായി കേസിലെ മുഖ്യപ്രതി സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കിയെന്നായിരുന്നു കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

നേരത്തെ കൊടുവള്ളി നഗരസഭാംഗമായ ഇടതുനേതാവ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിപ്പിക്കുമെന്ന് നോട്ടീസ് നല്‍കിയാണ് അന്നു ഫൈസലിനെ വിട്ടയച്ചത്. നാളെ കാരാട്ട് ഫൈസല്‍ കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരാകുമെന്നാണ് ലഭിക്കുന്ന വിവരം.

karat rasak
Advertisment