Advertisment

കരയുന്ന കാമത്തിന്റെ ദാഹശമനി

New Update

ചുവന്ന പൂക്കൾ വിരിയുന്ന ബോഗന് വില്ലയിൽ

മഞ്ഞപൂക്കൾ വിരിയണം....

കാലത്തിന്റെ കടലാസു പുസ്തകം കാറ്റിൽ പറക്കണം...

കാമത്തിന്റെ കാവൽഭടന്മാർ പെണ്ണിനെ കണ്ണ് വയ്ക്കുന്നു...

ഇന്നത്തെ വ്യാഴാഴ്ച ചന്തയിലാകെ വോഡ്കയുടെ ഗന്ധം..

Advertisment

publive-image

സലൂണിലെ സൌന്ദര്യ കൊട്ടയിൽ

കോംപാക് റ്റ് പൌഡർ കരയുന്നു...

ചുവന്ന ലിപ്സ്റ്റിക് മായാൻ അധികം നേരമില്ല..

ജെല്ലിന്റെ തിളക്കം മായുമ്പോൾ...

ഉടഞ്ഞ ഉടയാട നോക്കി വിങ്ങുമ്പോൾ

ചിരിക്കുന്നു, അഞ്ചു പേരുടെ അന്നം ... ;

കരയുന്ന കാമത്തിന്റെ ദാഹശമനിയും...

വീടിന്റെ ഉടുതുണിക്കായി സ്വയം

തുണി ഉരിയേണ്ടി വന്നവൾ ഗ്ലാരി....

തീണ്ടാരി തുണിപോലെ മാറ്റുന്ന ബന്ധങ്ങൾ...

ഇഴയടുപ്പം ഇല്ലാത്ത ബന്ധനങ്ങൾ...

പാലക്കാടിന്റെ നെല്ക്കതിരും ശ്രീലങ്കയുടെ,

ഗോതമ്പു കതിരും തൊട്ടപ്പുറത്തെ മുറിയിൽ

ഒമാനിലെ എഗ്ഗ് പ്ലന്റായി തഴച്ചു വളരുന്നു ...

Advertisment