Advertisment

കരിംകുന്നം ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകള്‍ അതാതു വാർഡുകളിലെ അങ്കണവാടികളിൽ നിന്നും ലഭിക്കും

New Update

ഇടുക്കി: കോവിഡ് സാഹചര്യത്തിൽ കരിംകുന്നം ഗ്രാമപഞ്ചായത്തിൽ 2020 -21 സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭകൾ ചേർന്ന് തെരെഞ്ഞെടുക്കുവാൻ സാധിക്കുകയില്ല .ഈ സാഹചര്യത്തിൽ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 20 വരെയുള്ള തീയതികളിൽ 13 വാർഡുകളിലെയും അങ്കണവാടികളിൽ നിന്നും ലഭിക്കും .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ അപേക്ഷ ഫോമുകൾ അതാതു വാർഡുകളിലെ അങ്കണവാടികളിൽ നിന്നും വാങ്ങണം .ഇവ പൂരിപ്പിച്ചു ഓഗസ്റ്റ് 20 നു മുൻപ് അങ്കണവാടികളിൽ തിരിച്ചേൽപ്പിക്കണമെന്നു ഗ്രാമപഞ്ചായത്തു സെക്രട്ടറി അറിയിച്ചു

Advertisment