Advertisment

അകറ്റരുത്, മാനസികമായി ചേര്‍ത്തുപിടിക്കുക - കരിമ്പ കോവിഡ് സെന്ററിൽ രോഗം ഭേദമായവർക്ക് അനുമോദനവും സ്നേഹോപഹാരവും

New Update

publive-image

Advertisment

കോങ്ങാട്: കോവിഡ് രോഗികളെയും രോഗം സംശയിക്കുന്നവരെയും ഒറ്റപ്പെടുത്തരുത്. മാനസികമായി ചേര്‍ത്തുപിടിക്കുക. ഈ സന്ദേശമായിരുന്നു ഇന്നലെ കരിമ്പ കോവിഡ് സെന്ററിൽ യാത്രയയപ്പിനെത്തിയവരുടെ ആത്മഗതം.

രോഗമുക്തി നേടിയ കോവിഡ് ബാധിതരെ ആശംസ കാർഡുകൾ നൽകിയും അഭിനന്ദനമറിയിച്ചുമാണ് ഡോക്ടറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയയപ്പായതിനാൽ അകലം പാലിച്ചായിരുന്നു അനുമോദനം.

കരിമ്പ ഗ്രാമ പഞ്ചായത്ത് കോവിഡ് സെന്ററിലാണ് രോഗം ഭേദമായ രണ്ടു യുവാക്കൾക്ക് യാത്രയയപ്പു നല്‍കിയത്.

സമൂഹം ഇവരെ ഒറ്റപ്പെടുത്താതിരിക്കുന്നതിന് സന്ദേശമായാണ് ഈ ലളിതമായ ചടങ്ങെന്ന് പരിചരണ കേന്ദ്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ജയശ്രീ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി,

വാർഡ് മെമ്പർ രാജി പഴയകളം, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഹരി മോഹൻ, ഡോ.ബോബി മാണി, ഡോ.ജോബിൻ, നോഡൽ ഓഫീസർ പ്രദീപ് വർഗീസ് എന്നിവർ വീടുകളിലേക്ക് പോകുന്നവരെ യാത്രയയക്കാൻ എത്തി.

രോഗം ഭേദമായി പോകുന്നവർക്ക് വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ സ്നേഹ സമ്മാനമായി പഞ്ചായത്ത് പ്രസിഡണ്ട് സി കെ ജയശ്രീ ടീച്ചർ നൽകി.

Advertisment