Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കവച്ച ചെയ്തു...സ്വര്‍ണ്ണമെവിടെയെന്ന് ചോദിച്ച്‌ വസ്ത്രമഴിച്ചും പരിശോധനയും ക്രൂരമര്‍ദ്ദനവും

New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളെയാണ് വിമാനത്താവളത്തില്‍ നിന്ന് ഒരു സംഘം തട്ടികൊണ്ട് പോയി സ്വര്‍ണവും പണവും കവര്‍ന്നത്. തുടര്‍ന്ന് അവരെ മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ച്‌ പരിശോധിച്ചു.

Advertisment

publive-image

കാസര്‍കോഡ് ഉദുമ സ്വദേശികളായ സന്തോഷ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സന്തോഷിനെയും സത്താറിനെയും തട്ടികൊണ്ടു പോയത്.

ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച്‌ കോഴിക്കോട്ടേക്കു പോവുകയായിരുന്നു. പിറകില്‍ കാറുമായി വന്ന കൊള്ളസംഘം ഇവരെ തടഞ്ഞു നിര്‍ത്തി. കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി.

അവിടെ വെച്ച്‌ അതിക്രൂരമായി മര്‍ദ്ദിച്ചു. വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും ഇരുവരും പറയുന്നു. ഓരോരുത്തരുടെയും കൈയ്യിലുണ്ടായിരുന്ന 15000, രൂപയും 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തു.

karipoor airport
Advertisment