Advertisment

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍

New Update

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും.

Advertisment

publive-image

ഇത് സംബന്ധിച്ച്‌ വിമാനത്താവളത്തില്‍ ചേര്‍ന്ന ഉപദേശക ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി

കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷ്യതയിലായിരുന്നു യോഗം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയെയും, കേന്ദ്ര മന്ത്രിയെയും ജനപ്രതിനിധികളുടെ സംഘം കാണുമെന്ന് വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

karipoor airport
Advertisment