Advertisment

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകളില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയ നിലയില്‍

New Update

കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷണം പോയ നിലയില്‍. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ആറ് യാത്രാക്കാരുടെ ലഗേജുകളാണ് മോഷ്ടിച്ചത്. ആറ് യാത്രക്കാരുടെ ബാഗുകളാണ് കുത്തിതുറന്ന് മോഷ്ടിച്ചത്. സ്വര്‍ണം, വില കൂടിയ വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷണം പോയത്. സംഭവത്തില്‍ യാത്രക്കാര്‍ പരാതി നല്‍കി.

Advertisment

publive-image

ഇന്നലെ രാത്രി 2.20ന് കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പൂട്ടി വെച്ച ബാഗുകള്‍ പോലും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തുടര്‍ന്ന് മോഷണം വിശദീകരിച്ച് ഇവര്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും പിന്നീട് ഇത് വൈറലാകുകയും ചെയ്തു.

പാസ്‌പോര്‍ട്ട് അടക്കം ഒരാള്‍ക്ക് നഷ്ടമായിട്ടുണ്ട്. ദുബൈയില്‍ നിന്നാണോ കരിപ്പൂരില്‍ നിന്നാണോ മോഷണം നടന്നതെന്ന് അറിയില്ല. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാവുന്നത് കരിപ്പൂരില്‍ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ധുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

Advertisment