Advertisment

കരിയലാങ്കണ്ണി അഥവാ കയ്യോന്നി വീട്ടുവളപ്പില്‍ നട്ടു വളര്‍ത്താം- ഗുണങ്ങള്‍ നിരവധി

author-image
സത്യം ഡെസ്ക്
Updated On
New Update

ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.

(ശാസ്ത്രീയനാമം: Eclipta prostrata Roxb.). ( കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും അറിയപ്പെടുന്നു. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഉപയോഗിച്ചുവരുന്നു.കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം

Advertisment

publive-image

ഗുണങ്ങള്‍

മുടി വളര്‍ച്ച. മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അറ്റം പിളരുന്നത് തുടങ്ങി നിരവധിപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കയ്യോന്നി എണ്ണ. എണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുന്നുണ്ട്.കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും ഫലപ്രദം.

മലയാളത്തിൽ - കരിയലാങ്കണ്ണി, കയ്യെണ്ണ, കയ്യന്ന്യം, കഞ്ഞുണ്യം, ജലബൃംഗ എന്നും

അറിയപ്പെടുന്നു.

ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്നയിടങ്ങളിൽ മിക്കയിടത്തും കയ്യോന്നി കണ്ടു വരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത് വളർന്നുവരുന്നു. പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള (ഏക്ലിപ്റ്റ ആൽബ), മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്.

ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തിൽ വളരുന്നഈ ചെടിയുറ്റെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ കുറവാണ് .ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീരാണ് കേശവർദ്ധകം.

ചെടി മുഴുവനായും കഷായം വയ്ച് കഴിക്കുന്നത്‌ ഉദര കൃമിക്കും കരളിനും പ്രയോജനകരമാണ്. ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും

ദഹനനാളത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കയ്യോന്നി വളരെയധികം ഗുണം ചെയ്യും. ദഹനം,ആഗിരണം, സ്വാംശീകരണം, മാലിന്യങ്ങൾ പുറന്തള്ളൽ എന്നിവയിൽ ദഹന, കാർമിനേറ്റീവ് ഗുണങ്ങൾ ഒരുവ്യക്തിയെ സഹായിക്കുന്നു. ഇത് ഗ്യാസ്ട്രിക് അൾസർ, നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം തുടങ്ങിയവയെ തടയുന്നു.കയ്യോന്നി യിൽ അടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഘടകം പ്രമേഹത്തിന് നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു

kayyonni plant
Advertisment