Advertisment

കർണ്ണാടക ബിജെപിയെ ന്യായികരിച്ച് അ​മി​ത് ഷാ; ജ​ന​വി​ധി കോ​ണ്‍​ഗ്ര​സി​ന് എ​തി​ര്

New Update

Advertisment

ബം​ഗ​ളു​രു: ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്നി​ട്ടും ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ​യും ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നെ​തും ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ക​ർ​ണാ​ട​ക​യി​ലെ ജ​ന​വി​ധി കോ​ണ്‍​ഗ്ര​സി​ന് എ​തി​രാ​യി​രു​ന്നെ​ന്നും ബി​ജെ​പി സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ അ​ത് ക​ർ​ണാ​ട​ക​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​കു​മാ​യി​രു​ന്നെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടും മ​ണി​പ്പു​ർ, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന വാ​ദ​ങ്ങ​ൾ അ​മി​ത് ഷാ ​ത​ള്ളി​ക്ക​ള​ഞ്ഞു. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യാ​ണ് ആ​ദ്യം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ച്ച​തെ​ന്നും ര​ണ്ടാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് ഗ​വ​ർ​ണ​ർ ത​ങ്ങ​ളെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച​തെ​ന്നും അ​മി​ത് ഷാ ​ന്യൂ​ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന്യാ​യീ​ക​രി​ച്ചു.

ബി​ജെ​പി​യെ പി​ന്നി​ലാ​ക്കി​യ​തി​ൽ കോ​ണ്‍​ഗ്ര​സ് മാ​ത്ര​മാ​ണ് ആ​ഹ്ളാ​ദി​ക്കു​ന്ന​തെ​ന്നും ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ സ​ന്തോ​ഷി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ അ​മി​ത് ഷാ, ​സു​പ്രീം കോ​ട​തി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വ​സി​ച്ചു തു​ട​ങ്ങി​യെ​ന്നും പ​രി​ഹ​സി​ച്ചു. 2019ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ നേ​ടു​മെ​ന്നും അ​മി​ത് ഷാ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Advertisment