Advertisment

കര്‍ണാടകത്തില്‍ മൂന്ന് വയസ്സുകാരിയെ പ്രേത ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ ആള്‍ദൈവം അടിച്ചുകൊന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ബം​ഗ​ളൂ​രു : കര്‍ണാടകത്തിലെ ചിത്രദുര്‍ഗ അജിക്യതനഹള്ളി ഗ്രാമത്തില്‍ മൂന്ന് വയസ്സുകാരിയെ പ്രേത ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ ആള്‍ദൈവം അടിച്ചുകൊന്നു. ചായക്കട നടത്തുന്ന പവീന്‍-ബേബി ദമ്പതിമാരുടെ മകള്‍ പൂര്‍വിക ആണ് മരിച്ചത്. സംഭവത്തില്‍ ആള്‍ദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

Advertisment

publive-image

ഒരാഴ്ചയായി പൂര്‍വിക രാത്രി സ്വപ്നംകണ്ട് കരയാറുണ്ടായിരുന്നു . ബാധകൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. ബാ​ധ ഒ​ഴി​പ്പി​ച്ചു​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പു​രു​ഷോ​ത്തം കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും രാ​കേ​ഷിന്റെ സമീപമെത്തിച്ചു . യെ​ല്ല​മ്മ ദേ​വി​യു​ടെ ആ​ത്മാ​വ് ത​ന്നി​ല്‍ കു​ടി​യേ​റി​യി​ട്ടു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടാ​ണ്​ ന​ഗ​ര​ത്തി​നോ​ടു ചേ​ര്‍​ന്ന സ്ഥ​ല​ത്തെ കു​ടി​ലി​ല്‍ രാ​കേ​ഷ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇയാള്‍ ദുര്‍മന്ത്രവാദവും നടത്തിയിരുന്നു.

മാ​താ​പി​താ​ക്ക​ളെ കു​ടി​ലി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ കു​ട്ടി​യെ പു​രു​ഷോ​ത്തം ആ​ണ് കൊ​ണ്ടു​പോ​യ​ത്. ബാ​ധ​യൊ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ല്‍ രാ​കേ​ഷ് ഒ​രു മ​ണി​ക്കൂ​റോ​ളം കു​ട്ടി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു

. കു​ട്ടി ബോ​ധം​കെ​ട്ട​ത് ക​ണ്ട​തോ​ടെ ബാ​ധ പോ​യെ​ന്നു​പ​റ​ഞ്ഞ് ഇയാള്‍ കുട്ടിയെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി. വീ​ട്ടി​ലെ​ത്തി​യാ​ല്‍ ബോ​ധം വ​രു​മെ​ന്നും ഇയാള്‍ പറഞ്ഞു . വീ​ട്ടി​ലെ​ത്തി​യി​ട്ടും കു​ഞ്ഞി​ന് അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത് .

karnadaka child death
Advertisment