Advertisment

കർണാടകയില്‍ നേര്‍ക്കുനേര്‍ പോര് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തമ്മിലാകുമോ ? കൊമ്പുകോര്‍ക്കാനൊരുങ്ങി സിദ്ധരാമയ്യയും യെദൂരപ്പയും

New Update

publive-image

Advertisment

ബാംഗ്ലൂര്‍ ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരു മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തമ്മലാകുമോ എന്ന ആകാംഷയില്‍ ജനം . സിദ്ധാരാമയ്യയ്ക്കെതിരെ മൽസരിക്കാൻ തയാറാണെന്നു ബിജെപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ വ്യക്തമാക്കിയിരിക്കുകയാണ് .

publive-image

അതേസമയം ആര്‍ക്കെതിരെയും സംസ്ഥാനത്ത് എവിടെയും മത്സരിക്കാമെന്ന വെല്ലുവിളിയുമായാണ്‌ മുഖ്യമന്ത്രി യെദൂരപ്പയുടെ പുറപ്പാട് . അങ്ങനെയാണ് കുമാരസ്വാമിയുടെ ശക്തികേന്ദ്രമായ മൈസുരുവിലെ ചാമുണ്ഡേശ്വരി അദ്ദേഹം മത്സരിക്കാന്‍ തെരഞ്ഞെടുത്തത് .

publive-image

എന്നാല്‍ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ജനതാദളും (എസ്) ബിജെപിയും കൈകോർക്കുന്നുവെന്ന റിപ്പോർട്ടിനിടെ വടക്കൻ കർണാടകത്തിലെ ബാദാമിയിൽനിന്നുകൂടി മൽസരിക്കാൻ സിദ്ധാരാമയ്യ തയാറാകുന്നുവെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് .

publive-image

താനാണോ അതോ മറ്റാരെങ്കിലുമാണോ ബാദാമിയിൽനിന്നു മൽസരിക്കേണ്ടതെന്നു ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ തീരുമാനിക്കും. എന്നോട് ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണ്.

publive-image

മറ്റാരെങ്കിലോടുമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവർ മൽസരിക്കും – യെഡിയൂരപ്പ ചിക്കമഗളൂരുവിൽ പറഞ്ഞു. സിദ്ധാരാമയ്യയെ പരാജയപ്പെടുത്താനായി ഏറ്റവും നല്ല സ്ഥാനാർഥിയെയാകും എതിരായി നിർത്തുകയെന്നും സിദ്ധാരാമയ്യ വ്യക്തമാക്കി.

ചാമുണ്ഡേശ്വരിയിൽനിന്നു അഞ്ചു തവണ വിജയിച്ച സിദ്ധാരായ്യ രണ്ടുതവണ പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മുന്‍കാലങ്ങളിലേതിലും ശക്തനാണ് സിദ്ധരാമയ്യ . അതിനാല്‍ വിജയം ഉറപ്പെന്നാണ് അണികളുടെ ആത്മവിശ്വാസം .

karnadaka ele congress
Advertisment