Advertisment

കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ബെംഗളൂരു : മലയാളികളടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടിയായി കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

Advertisment

publive-image

സ്വകാര്യസ്ഥാപനങ്ങളിലെ സി, ഡി വിഭാഗങ്ങളിലാണ് കന്നഡിഗര്‍ക്കു മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍(വൈദഗ്ധ്യമാവശ്യമുള്ളവ) നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുമുള്ള ഉത്തരവിറക്കുക. നിയമ, പാര്‍ലമെന്ററികാര്യമന്ത്രി ജെ.സി. മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961-ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് നിയമത്തില്‍ മാറ്റംവരുത്തി സ്വകാര്യമേഖലയില്‍ കന്നഡികര്‍ക്ക് മുന്‍ഗണന നല്‍കുന്ന വിധമാക്കിയിരുന്നു.

സംസ്ഥാനത്തെ എല്ലാ സ്വകാര്യ കമ്ബനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെക്കാനിക്ക്, ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ തുടങ്ങിയവരാണ് സി, ഡി വിഭാഗങ്ങളില്‍ വരുന്നത്. എ, ബി വിഭാഗങ്ങളില്‍ മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരാണുണ്ടാവുക.

karnadaka reservation6
Advertisment