Advertisment

കർണാടക: മതേതര ഇന്ത്യയ്ക്ക്  നവഉന്മേഷം നൽകി കോൺഗ്രസ്

New Update

ജിദ്ദ; മതേതര ഇന്ത്യയ്ക്ക്  നവഉന്മേഷം നൽകി രൂപീകരിച്ച കര്ണ്ണാടക സർക്കാരിന്റെ സ്ഥാനലബ്‌ധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു ജിദ്ദ ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും,  തിരഞ്ഞെടുപ്പു പ്രവർത്തങ്ങൾ നടത്തി തിരിച്ചെത്തിയ കർണാടക എ ഒ ഐ സി സി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.

Advertisment
publive-image
കർണ്ണാടക സർക്കാരിന്റെ സ്ഥാനലബ്‌ധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു ജിദ്ദ ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെത്തുപ്പു പ്രചാരണ പ്രവർത്തങ്ങളിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയവർക്കു സ്വികരണം  നൽകിയ ചടങ്ങായിൽ മധുര പലഹാരങ്ങൾ വിതരണം  ചെയ്തപ്പോൾ 
കര്ണ്ണാടകയിലെ പുതിയ സർക്കാർ കോൺഗ്രസിന്റെ മതേതരത്തോടും ജനാധിപത്യത്തോടും ഉള്ള  കോൺഗ്രസ്സിന്റെ പ്രതിബദ്ധതയുടെ മകുടോദഹരണമാണെന്ന് ചടങ്ങു ഉത്ഘാടനം ചെയ്തത് കൊണ്ട്  ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ അഭിപ്രായപെട്ടു.  മുൻപ്  ഇന്ദിരാ ഗാന്ധിയ്യെയും സോണിയ ഗാന്ധിയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ ലോകസഭയിലേയ്ക്ക് തിരെഞ്ഞെടുത്ത കര്ണ്ണാടക ജനതയാണ്,  കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പിനു എന്നും കരുത്ത് നൽകിയത്. എച് ഡി കുമാര സ്വാമിയുടെയും  ജി. പരമേശ്വേരയും നേത്രിത്വത്തിലുള്ള സർക്കാർ ഭാവി ഇന്ത്യയുടെ  പ്രതീക്ഷയാണെന്നും റഷീദ് പറഞ്ഞു.  കർണ്ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി  തിരിച്ചെത്തിയവരുടെ പ്രതിനിധിയായി എ ഒ ഐ സി സി സാരഥി ഷക്കീൽ അഹമ്മദിനെ  റഷീദ് ഷാൾ അണിയിച്ചു സ്വികരിച്ചു.
publive-image
കർണ്ണാടക സർക്കാരിന്റെ സ്ഥാനലബ്‌ധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു ജിദ്ദ ഒ ഐ സി സി യുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെത്തുപ്പു പ്രചാരണ പ്രവർത്തങ്ങളിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയ എ ഒ ഐ സി സി സാരഥി ഷക്കീൽ അഹമ്മദിനെ  ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ ഷാൾ അണിയിച്ചു  സ്വികരിക്കുന്നു. 
റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷ്യം വഹിച്ചു.  മതേതര ജനാധിപത്യ  രാഷ്ട്രീയ സംഘടനകളെ ഒന്നിച്ചു നിൽക്കുവാൻ  ബോധ്യപെടുത്തുന്ന തിരഞ്ഞെടുപ്പ് വിധിയാണ് കര്ണ്ണാടകയിലേതെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ  ശക്തി വിളിച്ചറിക്കുന്നതാന്നെന്നും  അധ്യക്ഷ പ്രസംഗത്തിൽ മുനീർ പറഞ്ഞു. കൂടുതൽ ശക്തമായി പ്രവർത്തത്തിക്കുന്നതിനുള്ള ഊർജ്ജം നൽകുന്ന വിധിയെഴുത്തതായാണ് ഉണ്ടായതാണ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി മടങ്ങി എത്തിയ   എ ഒ ഐ സി സി സാരഥി ഷക്കീൽ അഹമ്മദ് പറഞ്ഞു. തെരെഞ്ഞെപ്പിനു മുൻപു ജിദ്ദയിൽ നടത്തിയ പ്രവർത്തനങ്ങൾ  ഗുണം ചെയ്‌തെന്നും,  20 പേര് ക്യാപനയിൽ പങ്കെടുക്കാൻ ഇവിടെ  നിന്നും എത്തിക്കാൻ സാധിച്ചെന്നും അതിനു സഹായിച്ച ടീം അംഗങ്ങളെ അഭിനധിക്കുന്നതായും  ഷക്കീൽ തുടർന്ന് പറഞ്ഞു.
 കെ പി സി സി ഐ ടി സെൽ അംഗം ഇഖ്ബാൽ പോക്കുന്നു, സയീദ് നാസ്സർ ഖുർഷിദ്, അബ്ബാസ് ചെമ്പൻ, ഷുക്കൂർ വക്കം, അലി തേക്കുതോട്, മമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു. കരീം മണ്ണാർക്കാട്, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ബഷീർ അലി പരുത്തികുന്നൻ, സലാം പെരുവഴി, ടി കെ അഷറഫ് അലി, സകീർ ചെമ്മണൂർ, അനിസ് പട്ടാമ്പി,  ജിംഷാദ് വണ്ടൂർ, സിദ്ദിഖ് പുല്ലങ്കോട്,  ബാബു ജോസഫ് എറണാകുളം തുടങ്ങിവർ മധുര പലഹാരം വിതരണം ചെയ്തു.  ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
Advertisment