കര്‍ണാടക കൃഷിമന്ത്രി ബി.സി. പാട്ടീലിന് കൊവിഡ് സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 1.24 ലക്ഷം പിന്നിട്ടു

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Friday, July 31, 2020

ബെംഗളൂരു: കര്‍ണാടക കൃഷിമന്ത്രി ബി.സി. പാട്ടീലിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഇദ്ദേഹം തന്നെയാണ് തനിക്ക് രോഗം ബാധിച്ച വിവരം അറിയിച്ചത്.

മന്ത്രിയുടെ സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാണ് മന്ത്രിക്കും കൊവിഡ് ബാധിച്ചത്. താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം കൊവിഡ് പരിശോധന നടത്തിയതായും ബി.സി. പാട്ടീല്‍ അറിയിച്ചു.

അതേസമയം, കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 124115 ആയി. പുതുതായി 5483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 2314 ആയി ഉയര്‍ന്നു. 3094 പേര്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കൊവിഡ് മുക്തരായി. 49788 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 72004 പേര്‍ നിലവില്‍ ചികിത്സയിലാണ്.

×