Advertisment

കള്ളപ്പണ ഇടപാട്: കര്‍ണാടക മന്ത്രി ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

New Update

ബംഗലൂരു: കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഡി.കെ ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. നികുതി വെട്ടിപ്പ്, ഹവാല ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈകാതെ ശിവകുമാറിന്റെയും മറ്റുള്ളവരുടെയും മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തും.

Advertisment

publive-image

ശിവകുമാറിനൊപ്പം ഡല്‍ഹിയിലെ കര്‍ണാടക ഭവന്‍ ജീവനക്കാരന്‍ ഹനുമന്തയ്യ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടക നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളില്‍ ഏറ്റവും സമ്പന്നനായ പ്രതിനിധിയാണ് ശിവകുമാര്‍. ആദായ നികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷമാദ്യം ഇദ്ദേഹത്തിനെതിരെ ബംഗലൂരു സ്‌പെഷ്യല്‍ കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോള്‍ എച്ച്.ഡി കുമാരസ്വാമിയെ ഒപ്പംകൂട്ടി അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതും ശിവകുമാര്‍ ആയിരുന്നു.

Advertisment