Advertisment

ഐഎന്‍എക്‌സ് മീഡിയ കേസ്: കാര്‍ത്തി ചിദംബരത്തിന് താല്‍ക്കാലിക ആശ്വാസം

New Update

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഇനി വാദം കേള്‍ക്കുന്നതുവരെ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്ക് താല്‍ക്കാലിക ആശ്വാസം. സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഡല്‍ഹി ഹൈക്കോടതി വിലക്കി. മാര്‍ച്ച് 20നാണ് കേസ് ഇനി പരിഗണിക്കുന്നത്. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. കാര്‍ത്തിയുടെ ഹര്‍ജിയില്‍ ഇ.ഡിക്കും കേന്ദ്രത്തിനും കോടതി നോട്ടീസ് അയച്ചു.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം മേയ് 15ന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണു കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഇ.ഡി സാമ്പത്തിക തട്ടിപ്പു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താല്‍ക്കാലികമായി ഒഴിവായത്.

വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെ െഎഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിനു നല്‍കിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു.

സിബിഐയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിദേശ നിക്ഷേപത്തിനുള്ള അനുമതിക്കായി 2007 ല്‍ മന്ത്രി പി. ചിദംബരത്തെ കണ്ട ഇന്ദ്രാണി മുഖര്‍ജിയോടും പീറ്റര്‍ മുഖര്‍ജിയോടും ചിദംബരം മകനെ സഹായിക്കണമെന്നാവശ്യപ്പെട്ടെന്നും സിബിഐ വാദിക്കുന്നു.

Advertisment