Advertisment

കാസർകോട് 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കേസെടുത്തു

New Update

കാസർകോട്: പനത്തടിയിൽ 17 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. രാജപുരം സ്വദേശിയായ ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയുമാണ് കേസെടുത്തത്. പീഡനത്തെ തുടർന്ന് ആറ് മാസം ഗർഭിണിയായെന്നെ പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പനത്തടി സ്വദേശിയായ അറുപത്തിയൊന്നുകാരൻ നേരത്തെ അറസ്റ്റിലായിരുന്നു.

രാജപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോക്സോ കേസെടുത്തത്. ബാബുരാജ് ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഓട്ടോഡ്രൈവർ മലയോരത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ഇരുവരേയും നിലവിൽ കസ്റ്റ‍ഡിയിലെടുത്തിട്ടില്ല. ഉടൻ അറസ്റ്റുണ്ടാകുമെന്ന് രാജപുരം സിഐ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു.

Advertisment