ശ്രീനഗര്‍: പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ പരിക്കേറ്റ ജവാന് വീരമൃത്യു. ഈ മാസം 17നായിരുന്നു ഹവില്‍ദാര്‍ ചരന്‍ജീത്ത് സിംഗിന് വെടിയേറ്റത്. സുന്ദര്‍ബനി സൈനിക പോസ്റ്റിന് നേരെ പാകിസ്താന്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവെക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇതിനിടെ ഹവില്‍ദാര്‍ സിംഗിന് മാരകമായി മുറിവേറ്റു. ഉടന്‍ തന്നെ അദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇന്നലെ പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
42കാരനായ സിംഗ് രജൗരിയിലെ കാല്‍സിയാന്‍ ടെഹ്‌സില്‍ നൗഷേര ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. വിവാഹിതനാണ്. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും