Advertisment

ഡ്യൂട്ടിക്കിടെ നഴ്‌സിനെതിരെ ലൈംഗികാതിക്രമം; ഡോക്ടറെ ചെരുപ്പൂരിയടിച്ച് നഴ്‌സുമാര്‍; വീഡിയോ വൈറല്‍

author-image
admin
New Update

Advertisment

പാറ്റ്‌ന: ട്രൈയിനിയായ നഴ്‌സിനോട് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം കാണിച്ച ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്. ബീഹാറിലെ കാട്ടിഹാറിലാണ് സംഭവം.

തുടര്‍ന്ന് നഴ്‌സുമാര്‍ ഡോക്ടറെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡീയ ഏറ്റെടുത്തു. ഇരയായ നഴ്‌സ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.എ.എന്‍.ഐ ന്യൂസ് ഏജന്‍സിയാണ് സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

ലൈംഗികാതിക്രമം ഉണ്ടായിട്ടും, അധികൃതര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ ഡോ.ജാവേദിനെ മര്‍ദിച്ചത്. സീനിയർ ഓഫിഷ്യൽസുമായുള്ള മീറ്റിംഗിലേക്ക് ഇടിച്ച് കയറിയ നഴ്സുമാർ ഡോക്ടരെ കൈകാര്യം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡോ. ജാവേദ് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

Advertisment