Advertisment

ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ ഇന്ത്യോനേഷ്യയില്‍ അവതരിപ്പിച്ച്  കവസാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കവസാക്കി അവരുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ ഇന്ത്യോനേഷ്യയില്‍ അവതരിപ്പിച്ചു.സ്റ്റാന്‍ഡേര്‍ഡ്, സ്പെഷ്യല്‍ എഡീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് IDR 96 ദശലക്ഷവും (ഏകദേശം 4,99,071 രൂപ) സ്പെഷ്യല്‍ എഡീഷന്‍ പതിപ്പിന് IDR 112.9 ദശലക്ഷം (ഏകദേശം 5,86,929 രൂപ) വില.

Advertisment

publive-image

ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ മാത്രമാകും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുക.

എന്നാല്‍ ലൈം ഗ്രീന്‍ / എബണി, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് / പേള്‍ ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, കാന്‍ഡി പ്ലാസ്മ ബ്ലൂ / മെറ്റാലിക് സ്പാര്‍ക്ക് ബ്ലൂ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ സ്പെഷ്യല്‍ പതിപ്പ് ലഭ്യമാകും.

ട്രെല്ലിസ് ഫ്രെയിം, ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

kawasaki kawasaki ninja zx 25r ninja zx 25r
Advertisment