Advertisment

ശരീരം പുറത്തു കാണിക്കാന്‍ നാണിക്കേണ്ട; എല്ലാം തുറന്നുകാട്ടി ടിവി താരം

New Update

എഫ് ഐ ആര്‍ എന്ന പരിപാടിയിലൂടെ പ്രശസ്തയായി മാറിയ താരമാണ് കവിത കൗശിക്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ബിക്കിനി ചിത്രങ്ങളിലൂടെ ഞെട്ടിച്ചിരിക്കുകയാണ് കവിത ഇപ്പോള്‍. ഗോവയിലെ കടല്‍ത്തീരത്ത് ബിക്കിനി ഇട്ട് നില്‍ക്കുന്നതും കിടക്കുന്നതുമായ രണ്ടു ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

എല്ലാവര്‍ക്കും ഇതുപോലെ ബിക്കിനി ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആഗ്രഹമുണ്ടാകും. പക്ഷെ, ശരീരത്തിന്റെ കുറവുകളും ചുളിവുകളുമാണ് ഏവരെയും പിന്‍തിരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഈ ചിത്രങ്ങള്‍. ശരീരത്തിലെ പാടുകളും വളവുകളും മുഴകളും സൗന്ദര്യം അല്ലാതായി മാറുന്നില്ലല്ലോ എന്ന് കവിത തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നു.

കഷ്ടപ്പെട്ട് ഡയറ്റ് ഫോളോ ചെയ്ത് സിനിമ താരങ്ങളെ പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും കവിത പറയുന്നു. നിങ്ങളുടെ ശരീരം പുറത്തു കാണിക്കാന്‍ നാണിക്കേണ്ട ആവശ്യമില്ലെന്നും കവിത പറയുന്നു.

cinema malayala cinema
Advertisment