Advertisment

അവളത്രെ "വീട്ടമ്മ

author-image
ലീന അനീഷ്‌
New Update

കരി പുരണ്ട നഖങ്ങൾ,

വീർത്തു പൊട്ടിയ കുഴി നഖങ്ങൾ

വിണ്ടു കീറിയ പാദങ്ങൾ

വിയർപൊട്ടിയ നെറ്റിത്തടങ്ങൾ

കുഴിഞ്ഞ കണ്ണും കവിൾ തടങ്ങളും

ചോര വറ്റിയ അധരവും

കൊഴിഞ്ഞു പോയ മുടിയിഴകളും,

മടിയില്ലാതെ അധ്വാനിക്കുന്ന, പരിഭവവും ,പിണക്കമതൊട്ടു ലേശം ഇല്ലാതെ

ചേർന്നൊരു രൂപം;" അവളത്രെ "വീട്ടമ്മ "

ലീന അനീഷ്

Advertisment