മലയാളികളുടെ ഹൃദയം കവരാൻ അവൻ എത്തുന്നു; കായംകുളം കൊച്ചുണ്ണിയുടെ കിടിലൻ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Monday, July 9, 2018

Image result for കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

സാമൂഹ്യപരിഷ്‌കര്‍ത്താവും സ്ഥിതിസമത്വവാദിയുമൊക്കെയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയുടെ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

Image result for കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രത്തില്‍ യുവനടന്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയുടെ വേഷത്തിലെത്തുന്നത്.

Image result for കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിൽ ഇത്തിക്കര പക്കിയായി എത്തുന്നത് മോഹന്‍ലാലാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നട നടി പ്രിയങ്ക, സണ്ണി വെയ്ന്‍, സുനില്‍ സുഗധ, കരമന സുധീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Image result for കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

45 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇരട്ട തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Image result for കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍

ശ്രീലങ്കയും കായംകുളവുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മലയാള സിനിമക്ക് എപ്പോഴും പ്രിയപ്പെട്ട വിഷയമായിരുന്നു കായംകുളം കൊച്ചുണ്ണി.

Kayamkulam Kochunni Official Trailer

#KayamkulamKochunni Official Trailer

Posted by Mohanlal on 2018 m. Liepa 9 d., Pirmadienis

×