Advertisment

തരംഗമായി ‘കായംകുളം കൊച്ചുണ്ണി’യുടെ പുതിയ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍. ഇത്തിക്കരപക്കിയുടെയും കൊച്ചുണ്ണിയുടെയും പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് അതിനൊപ്പം ബാബു ആന്റണി,ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ശ്രദ്ധേയമായിട്ടുണ്ട്.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോള്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

 

https://www.facebook.com/kayamkulamkochunniofficial/posts/207706243278952

Advertisment