Advertisment

കൊവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നുവെന്ന് രാഹുല്‍ ഗാന്ധി; വയനാട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റുമായി കെ.സി. വേണുഗോപാല്‍; കേരളത്തിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി പറഞ്ഞത് മനസിലായിട്ടുണ്ടെന്നും വേണുഗോപാല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല രീതിയിലാണ് കണ്ടതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധി കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷത്തിനെതിരായ ആയുധമായും ഇടതുമുന്നണി ഉപയോഗിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ വിമര്‍ശിക്കുകയാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാല്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

'എന്റെ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിക്കുകയാണ്.

ഇത് നിര്‍ത്തി കൊവിഡിനെ തോല്‍പ്പിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്'-രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശിച്ചതിന് ശേഷം ട്വിറ്ററില്‍ കുറിച്ചത് ഇപ്രകാരമാണ്.

ഈ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച് കെ.സി. വേണുഗോപാല്‍ കുറിച്ചതിങ്ങനെ...

വയനാട് പാർലമെന്റ് മണ്ഡലത്തിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമുള്ള രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റാണിത്. ഇതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കാൻ കഴിയാത്തവരല്ല രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തിന് ഇപ്പോൾ വിവിധ ഭാഷ്യങ്ങൾ ചമയ്ക്കുന്നത്.

പക്ഷെ ആരൊക്കെ എന്തൊക്കെ വ്യാഖ്യാനങ്ങൾ കണ്ടെത്തിയാലും കേരളത്തിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധി പറഞ്ഞതിന്റെ അർത്ഥം മനസ്സിലായിട്ടുണ്ടെന്നത് ആരും മറക്കരുത്.

https://www.facebook.com/kcvenugopalaicc/photos/a.413058132150054/3281854008603771/?type=3

Advertisment