Advertisment

ഒരുഭാഗത്ത് ശരീരം തളർന്നു കിടക്കുന്ന പിതാവ്, കുടുംബ പ്രാരാബ്ധം മാറ്റാൻ പ്രവാസിയായി ജോലി ചെയ്യുന്ന മാതാവ്; കൂടാതെ ഒരു കയ്യിനു ജന്മനാ സ്വാധീനക്കുറവും; പ്രതിസന്ധികളെ തരണം ചെയ്ത് ആമിന നേടിയത് നീറ്റ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം! ആമിനയെ തേടി രാഹുലെത്തിയപ്പോള്‍ പൂവണിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം !

New Update

വയനാട്‌ : രാഹുല്‍ ഗാന്ധിയെ നേരില്‍ കാണണം. അതായിരുന്നു ആമിനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം. ഒടുവില്‍ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മിടുക്കിയെ കാണാന്‍ രാഹുല്‍ ഗാന്ധി നേരിട്ടെത്തിയപ്പോള്‍ വിജയ തിളക്കത്തിനൊപ്പം ആമിനയ്ക്കത് ഇരട്ടി മധുരവുമായി. കെസി വേണുഗോപാലാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അ‌റിയിച്ചത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ..

അങ്ങനെ ആമിന രാഹുൽ ഗാന്ധിയെ കണ്ടു.ആമിനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. ജീവിതത്തിലെ സകല പ്രതിസന്ധികളോടും ആത്മവിശ്വാസത്തോടെ പൊരുതി ജയിച്ച കരുനാഗപ്പള്ളിയിലെ ആമിനക്കു രാഹുൽ ഗാന്ധിയെ കാണണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയാനിടയായത്.

ഒപ്പം നേരത്തേ ഞാൻ പ്രതിനിധീകരിച്ചിരുന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പളളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, കെ എസ് യു പ്രവർത്തകരും ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം അറിയിക്കുകയും ചെയ്തിരുന്നു.

ആമിനയുടെ മനക്കരുത്തും, വെല്ലുവിളികളെ മനസ്ഥൈര്യത്തോടെ നേരിടാനുള്ള ധൈര്യവും ചെറിയ പ്രതിസന്ധികളിൽ പോലും പതറിപ്പോവുന്ന നമ്മളിൽ പലർക്കും ഒരു പ്രചോദനമാണ്. ഒരുഭാഗത്ത് ശരീരം തളർന്നു കിടക്കുന്ന പിതാവ്, കുടുംബ പ്രാരാബ്ധം മാറ്റാൻ പ്രവാസിയായി ജോലി ചെയ്യുന്ന മാതാവ്. കൂടാതെ ഒരു കയ്യിനു ജന്മനാ സ്വാധീനക്കുറവും. ഈ പ്രതിസന്ധികളെ മൊത്തം തരണം ചെയ്താണ് ആമിനയെന്ന മിടുക്കിക്കുട്ടി നീറ്റ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം നേടിയത്.

ആമിനയുടെ ആഗ്രഹം ഞാൻ കഴിഞ്ഞ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇന്ന് ആമിനയുടെ ആ വലിയൊരാഗ്രഹം യാഥാർഥ്യമായി. ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും പോരാടി ഉന്നത വിജയം വരിച്ച ആമിനയെന്ന കൊച്ചു മിടുക്കിയെ ശ്രീ രാഹുൽ ഗാന്ധി നേരിട്ട് കണ്ടു അഭിനന്ദിച്ചു. രാഹുൽ ഗാന്ധിയുടെ പ്രചോദനം നിറഞ്ഞ വാക്കുകൾ ഈ കൊച്ചു മിടുക്കിയെ ഇനിയും ദൂരങ്ങൾ താണ്ടാൻ പ്രാപ്തയാക്കുമെന്നുറപ്പ്.

kc venugopal FB post
Advertisment